ഒന്ന്, ജീവിതസമരത്തിന്‍റെ ബാക്കി പത്രം നഷ്ടങ്ങള്‍ മാത്രം...നഷ്ടങ്ങള്‍ ബാക്കിപത്രമായവരുടെ ഗണത്തിലാണ് ക്രിസ്തുവും..........
രണ്ട്, നിലപാടുകള്‍ നഷ്ടപ്പെടുത്തിയ അവസരങ്ങളോര്‍ത്ത് ദുഃഖിക്കരുത്.........അത് സൂചിപ്പിക്കുന്നത് നാം പുതിയ ആകാശത്തിന്‍റെയും, പുതിയ ഭൂമിയുടേയും ദിശയിലാണ് യാത്ര ചെയ്യുന്നതെന്നാണ്.......
മൂന്ന്, നമ്മെ അവഗണിക്കുന്നവരെ അവരുടെ വഴിക്ക് വിടുക......അവരോട് ശത്രുത പുലര്‍ത്തരുത്.............ജീവിതയാത്രയില്‍ എന്നെങ്കിലും അവരെ കണ്ടുമുട്ടിയാല്‍ ഒരു പുഞ്ചിരി സമ്മാനിക്കുക........
നാല്, ആരേയും പ്രീതിപ്പെടുത്താനുള്ളതല്ല ഈ ജീവിതം.......കാരണം ഒരിക്കലും ആരേയും നമുക്ക് പ്രീതിപ്പെടുത്താന്‍ കഴിയില്ല എന്നതുതന്നെ.......ഒന്നുകില്‍ നാം ആരുടെയെങ്കിലും ആശ്രിതനാവണം(ദൈവം തന്ന സ്വത്വം ചിലര്‍ക്ക് പണയം വയ്ക്കണം) അല്ലെങ്കില്‍ നാം യജമാനര്‍ ആകണം(ചിലരെ കീഴ്പ്പെടുത്താന്‍ ദൈവം തന്ന സ്വത്വം നാം ഉപയോഗിക്കണം)......ഇത് രണ്ടും നമ്മെ നാമല്ലാതാക്കും..........
അഞ്ച്, ആരെല്ലാം കൂടെയുണ്ടെങ്കിലും....ഓര്‍ക്കുക........ജീവിതയാത്ര തനിച്ചാണ്..........അതുകൊണ്ട് ധാര്‍മികമായ കരുത്ത് നഷ്ടപ്പെടുത്തരുത്........അതാണ് ജീവിതയാത്രയിലെ പാഥേയം
ആറ്, നമ്മുടെ സ്വത്വം ഒരു വലിയ ഖനിയാണ്.....ആഴത്തിലേക്ക് പോയി നമ്മിലെ നിക്ഷേപങ്ങളെ കണ്ടെത്തുക......യാത്ര, വായന, നിരന്തരമായ ഇടപെടലുകള്‍, പ്രകൃതിയുമായി ഇണങ്ങിയുള്ള ജീവിതം, ദൈവത്തോടുള്ള നിരന്തര സംവാദം, സുഹൃത്തുക്കള്‍.....തുടങ്ങിയവ നമ്മിലെ ദൈവിക നിക്ഷേപങ്ങളെ കണ്ടെത്തുവാന്‍ സഹായിക്കും.......
ഏഴ്, ജീവിതം ഒരു സമരമാണ്.........ദൈവവും ഒരു സമരത്തിലാണ്.........നമ്മിലെ അഗ്നി ഊതിക്കെടുത്തുവാന്‍ പിശാച് എപ്പോഴും ശ്രമിക്കും............വീണുപോകരുത്.........ചെറിയ ഇരയെ കാണിച്ച് പിശാച് നമ്മെ കുടുക്കുവാന്‍ ശ്രമിക്കും....ജാഗ്രതയുള്ളവരാകുക
എട്ട്, പുകഴ്ത്തലുകളില്‍ മതിഭ്രമം പിടിക്കുകയോ, ഇകഴ്ത്തലുകളില്‍ തളര്‍ന്നുപോകുകയോ ചെയ്യരുത്..........പല പുകഴ്ത്തലുകളും ആതമാര്‍ത്ഥത ലവലേശം ഇല്ലാത്തതും പല ഇകഴ്ത്തലുകളും ശത്രുതയില്‍ നിന്നുമാണെന്നറിയുക..............
ഒന്‍പത്, ജീവിതം സാധാരണമാക്കുക........ആഡംബരജീവിതം നമ്മെ ദൈവത്തില്‍നിന്നും, മനുഷ്യനില്‍നിന്നും, പ്രകൃതിയില്‍നിന്നും അകറ്റും.........നമ്മുടെ നൈസര്‍ഗ്ഗികകമായ ജീവിതാനുഭവങ്ങളെ നശിപ്പിക്കുന്ന തരത്തില്‍ ജീവിതത്തെ സങ്കീര്‍ണ്ണമാക്കുവാന്‍ കമ്പോളത്തെ അനുവദിക്കയുമരുത്.......
പത്ത്, നമ്മള്‍ പേറുന്ന പല ഭാണ്ഡങ്ങളും വിഴുപ്പ്ഭാണ്ഡങ്ങളാണ്.........അര്‍ത്ഥമില്ലാത്തതാണ്.......വിലയുണ്ടെന്ന് കമ്പോളം പറയുന്ന മുക്കുപണ്ടങ്ങള്‍ മാത്രമാണ്.......വിഴുപ്പുഭാണ്ഡങ്ങളുടെ പിന്നാലെ പോയി ദൈവത്തെയും, ദൈവരാജ്യത്തെയും, മനുഷ്യരെയും, പ്രകൃതിയെയും മറക്കരുത്...... കാരണം ഇവകളില്ലെങ്കില്‍ നാം ജീവിച്ചിരിക്കുന്നില്ലയെന്നതാണ് യാഥാര്‍ത്ഥ്യം............
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ......നമുക്ക് ജീവിക്കാം......മരിച്ച് ജീവിക്കാതെ............ജീവിച്ചാലും മരിച്ചാലും ക്രിസ്തുവിനോടൊപ്പം ജീവിക്കാം.......ജീവന്‍റെ നിറവുള്ളവരായി......ആമേന്‍
Revd Sajeev Thomas
Social Plugin